നമസ്തേ

                                              ' നമസ്തേ '
  ഭാരതീയപാരമ്പര്യത്തിലെ ആണികല്ലാണ് ബഹുമാനം. മുതിര്‍ന്നവരോടും ബഹുമാന്യരോടും       " നമസ്തേ " പറയുന്നതും നമുക്ക് ലഭിച്ച പാരമ്പര്യസ്വത്താണ്.ഒരാളിനെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും കുറച്ചു നാളുകള്‍ക്കുശേഷം കാണുമ്പോഴുമൊക്കെ "നമസ്തേ " പറഞ്ഞ് അഭിവാദ്യം ചെയ്താണ് സ്വീകരിച്ചിരുന്നത്. രണ്ടു കൈപ്പടങ്ങളും ചേര്‍ത്ത് അല്ലെങ്കില്‍ ഹൃദയഭാഗത്ത് തൊട്ടാണ്  നമസ്തേ പറയുന്നത്.
                                                        ന = അല്ല,
                                                         മ = എന്റെ,
                                                        തേ = അങ്ങയുടേത്‌
                  എന്നിങ്ങനെ ആണ് നമസ്തേ എന്ന വാക്കിന്‍റെ അക്ഷരങ്ങളുടെ അര്‍ത്ഥം. തന്‍റെതായി ഈ കാണുന്ന ശരീരം തന്‍റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് മനസിലാക്കാം.

No comments:

Post a Comment